
കൊച്ചി: അൻപത്തി ഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാ ജോസഫിന്. 'ബുധിനി' എന്ന നോവലിനാണ് അവാർഡ്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മഹാകവി ജിയുടെ 44 മത് ചരമ വാർഷിക ദിനമായ ഫെബ്രുവരി രണ്ടിന് ഡോക്ടർ എം. ലീലാവതി അവാർഡ് സമർപ്പിക്കും. മഹാകവി തന്നെ സ്ഥാപിച്ച ഗുരുവായൂരപ്പൻ ട്രസ്റ്റ് ആണ് അവാർഡ് നൽകുന്നത്.