v

ജയ്പൂർ: വിവാഹവസ്ത്രത്തിൽ പ്രതിശ്രുത വരന്റെയോ വധുവിന്റെയോ പേരുകൾ തുന്നിച്ചേർക്കുന്നത് ഇന്ന് സാധാരണമാണ്. എന്നാൽ, മരിച്ചുപോയ തന്റെ അച്ഛന്റെ കത്താണ് രാജസ്ഥാൻ സ്വദേശിയായ സുവന്യ തന്റെ ലെഹം​ഗയിൽ തുന്നിച്ചേർത്തത്.

അമിതമായ തിളക്കമൊന്നുമില്ലാത്ത ലെഹം​ഗയാണ് സുവന്യ വിവാഹത്തിനായി ധരിച്ചത്. 2020ലെ പിറന്നാളിന് സുവന്യക്ക് അച്ഛനെഴുതിയ കത്തായിരുന്നു അവൾ ലെംഹയിൽ ചേർത്തത്. അച്ഛന്റെ സാന്നിദ്ധ്യം വിവാഹ വേദിയിൽ വേണമെന്ന് ആഗ്രമുണ്ടായിരുന്നുവെന്നും അതിനാലാണ് ഇപ്രകാരം ചെയ്തതെന്നും സുവന്യ പറഞ്ഞു.

അച്ഛന്റെ കത്ത് ദുപ്പട്ടയിൽ എംബ്രോയ്ഡറി ചെയ്തെടുക്കുകയായിരുന്നു. അച്ഛൻ നൽകിയ കത്തിന്റെ ചിത്രം സുവന്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഏറ്റവും അമൂല്യമായ പിറന്നാൾ സമ്മാനമെന്നാണ് അവൾ കത്തിനെ വിശേഷിപ്പിച്ചത്.

 ആഢംബരമില്ലാതെ ആഘോഷമില്ലാതെ

ഉത്തരേന്ത്യയിൽ നവവധു സർവാഭരണവിഭൂഷിതമായി മാത്രമേ വിവാഹവേദിയിൽ എത്താറുള്ളൂ. എന്നാൽ,

കഴുത്തിൽ ചെറിയൊരു മാലയും കൈകളിൽ ഓരോ വളയുമാണ് സുവന്യ അണിഞ്ഞത്. കമ്മൽ അണിഞ്ഞിരുന്നില്ല.

മേക്കപ്പിലും സുവന്യ മിതത്വം പാലിച്ചിരുന്നു. മിനിമൽ മേക്കപ്പും ചെറിയ പൊട്ടും പുറകിൽ വട്ടത്തിൽ കെട്ടിയ പൂക്കളും അവളെ അതിസുന്ദരിയാക്കി.