vegetable

നമ്മുടെ ശരീരത്തിന് അവശ്യമായ പോഷകങ്ങൾ ധാതുക്കളും പ്രധാനം ചെയ്യുന്നതിൽ പച്ചക്കറികൾ വലിയ പങ്ക് വഹിക്കുന്നു. ആരോഗ്യകരമായ തുടരുന്നതിന് പച്ചക്കറി പഴവർഗ്ഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. എന്നാൽ ശരീരഭാരം നിയന്ത്രിച്ച് ഫിറ്റാവാൻ ആഗ്രഹിക്കുന്നവർക്ക് കലോറി കുറഞ്ഞ ചില പച്ചക്കറികൾ ഉപകാരം ചെയ്യും.

കലോറി കുറഞ്ഞ പച്ചക്കറികളിലൊന്നായ കാബേജിൽ ഫൈബർ ധാരാളമുണ്ട്. സൂപ്പും ബ്രോത്തും ഉണ്ടാക്കാനും സാന്‍ഡ് വിച്ചും സാലഡുമൊക്കെ തയാറാക്കാനും ഉപയോഗിക്കുന്നു. പോഷകങ്ങള്‍ അടങ്ങിയ ചീര ഭക്ഷണത്തില്‍ അവശ്യമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ്. 100 ഗ്രാമില്‍ 23 കാലറി മാത്രം അടങ്ങിയ ചീര കറിയായും തോരനായും സാലഡും സൂപ്പായുമെല്ലാം ഉപയോഗിക്കാവുന്നതാണ്.

കലോറി കുറഞ്ഞ ജലാംശം കൂടിയ പച്ചക്കറിയാണ് വെള്ളരി. സാലഡിനും സാന്‍ഡ് വിച്ചിനും ഒപ്പം വെള്ളരി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കൂടാതെ ബ്രക്കോളിഫിറ്റ്നസ് പ്രിയരുടെ ഇഷ്ട വിഭവമാണ് ബ്രക്കോളിയും. മീറ്റ് പ്രോട്ടീനിന്‍റെ കൂടെ കഴിക്കാവുന്നതാണ്.