covid

പനജി: മുംബയ് - ഗോവ കോർഡോലിയ ക്രൂയിസ് കപ്പലിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 2000 യാത്രക്കാർ കപ്പലിൽ കുടുങ്ങി. നിലവിൽ കപ്പൽ ഗോവയിലെ മോർമുഗാവോ ക്രൂയിസ് ടെർമിനലിൽ നിറുത്തിയിട്ടിരിക്കുകയാണ്. കപ്പലിലെ 2000 യാത്രക്കാരെയും പരിശോധിക്കുമെന്നും പരിശോധനാ ഫലങ്ങൾ പുറത്തു വരുന്നത് വരെ യാത്രക്കാർ കപ്പലിൽ തുടരണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. വാസ്കോ ആസ്ഥാനമായുള്ള സാൽഗോങ്കർ മെഡിക്കൽ റിസർച്ച് സെന്റർ ആശുപത്രിയുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടക്കുക.