
ബംഗളുരു: കര്‍ണാടകയിൽ പൊതുചടങ്ങിനിടെ മുഖ്യമന്ത്രിയുടെ മുന്നിൽ വച്ച് മന്ത്രിയും എം.പിയും തമ്മിൽ തർക്കവും കൈയേറ്റവും നടന്നു. രാമനഗരയിലെ പൊതുചടങ്ങിനിടെയായിരുന്നു സംഭവം. മന്ത്രി അശ്വത് നാരായണയുടെ പ്രസംഗമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്, കോൺഗ്രസിനെ വിമർശിച്ചുകൊണ്ട് മന്ത്രി നടത്തിയ പ്രസംഗത്തെ ചോദ്യം ചെയ്ത് വേദിയിലുണ്ടായിരുന്ന എം.പി ഡി.കെ. സുരേഷ് എത്തുകയായിരുന്നു. വികസന പദ്ധതികളുമായി ബന്ധപ്പെട്ട മന്ത്രിയുടെ പ്രസംഗമാണ് കോൺഗ്രസ് എം.പിയെ രോഷാകുലനാക്കിയത്.
വോട്ട് വാങ്ങുന്നതല്ലാതെ കോണ്‍ഗ്രസ് നേതാക്കള്‍ ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ച ഡി.കെ, സുരേഷും മന്ത്രി അശ്വത് നാരായണയും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. മൈക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടിച്ചുവാങ്ങി. സുരക്ഷാഉദ്യോഗസ്ഥരെത്തിയാണ് ഇരുവരെയും പിടിച്ചുമാറ്റിയത്. മന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡി കെ സുരേഷ് വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബി.ജെ.പി ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മ ഇതിനെല്ലാം സാക്ഷിയായി വേദിയിലുണ്ടായിരുന്നു. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന്‍റെ സഹോദരനാണ് ഡി കെ സുരേഷ് എം.പി.
ಕಾಂಗ್ರೆಸ್ ಸಂಸ್ಕೃತಿ ಎಂದರೆ ಗೂಂಡಾ ಸಂಸ್ಕೃತಿ ಎಂಬುದಕ್ಕೆ ಇದಕ್ಕಿಂತ ಬೇರೆ ಉದಾಹರಣೆ ಬೇರೆ ಬೇಕಿಲ್ಲ.
— BJP Karnataka (@BJP4Karnataka) January 3, 2022
ಒಬ್ಬ ಸಂಸದರಿಗೆ ರಾಜ್ಯದ ಮುಖ್ಯಮಂತ್ರಿ ಇರುವ ವೇದಿಕೆಯಲ್ಲಿ ಹೇಗೆ ವರ್ತಿಸಬೇಕೆಂಬ ಪರಿಜ್ಞಾನವಿಲ್ಲದಿರುವುದು ವಿಪರ್ಯಾಸ.
ಯಥಾ ರಾಜ ತಥಾ ಪ್ರಜಾ ಎಂಬಂತೆ ಕಾಂಗ್ರೆಸ್ ನಾಯಕರು, ಕಾರ್ಯಕರ್ತರು ವರ್ತಿಸುತ್ತಿರುವುದು ಖಂಡನೀಯ. pic.twitter.com/pp9GhdUIzl