ronaldo

സാവോ പൗലോ: മുൻ ബ്രസീലിയൻ മുൻ ഫുട്‌ബാളർ റൊണാൾഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ ആദ്യആദ്യകാല ക്ലബ്ബായ ക്രുസെയ്‌റോയുടെ 101-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് രോഗബാധിതനായത്. 45-കാരനായ താരത്തിന് ചെറിയ രോഗലക്ഷണങ്ങൾ മാത്രമേയുള്ളൂ. ഇപ്പോൾ ഐസൊലേഷനിലാണ്.

2002 ഫിഫ ലോകകപ്പിന്റെ താരമായിരുന്ന റൊണാൾഡോ മൂന്ന് തവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയിട്ടുണ്ട്. 1993-ൽ 16-ാം വയസിലായിരുന്നു ക്രുസെയ്‌റോയ്ക്കായുള്ള റൊണാൾഡോയുടെ അരങ്ങേറ്റം. 1997-ലും 2002-ലും ബാലൻ ഡി ഒാർ പുരസ്‌കാരവും നേടി.