crime

കൊ​ല്ലം​:​ ​പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​നി​ടെ​ ​പോ​ള​യ​ത്തോ​ട് ​വ​യ​ലി​ൽ​ ​തോ​പ്പ് ​കോ​ള​നി​യി​ൽ​ ​വാ​ക്കേ​റ്റ​വും​ ​സം​ഘ​ർ​ഷ​വും​ ​ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ​സ്ഥ​ല​ത്തെ​ത്തി​യ​ ​കൊ​ല്ലം​ ​ഈ​സ്റ്റ് ​എ​സ്.​ഐ​യു​ടെ​ ​ജീ​പ്പി​ന്റെ​ ​ചി​ല്ല് ​പൊ​ട്ടി​ച്ച​ ​സം​ഭ​വ​ത്തി​ൽ​ നാലുപേരെ പൊലീസ് പിടികൂടി. ​പോ​ള​യ​ത്തോ​ട് ​വ​യ​ലി​ൽ​ ​തോ​പ്പി​ൽ​ ​നാ​ഷ​ണ​ൽ​ ​ന​ഗ​ർ​ 57​ൽ​ ​നൗ​ഫ​ലാ​ണ് ​(19​)​ ​ഒടുവിൽ പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ ​വെ​ള്ളി​യാ​ഴ്ച​ ​രാ​ത്രി​ ​പോ​ള​യ​ത്തോ​ട്ടി​ലാ​യി​രു​ന്നു​ ​സം​ഭ​വം.​ ​സം​ഘ​ർ​ഷം​ ​ന​ട​ക്കു​ന്ന​ത​റി​ഞ്ഞ് ​സ്ഥ​ല​ത്തെ​ത്തി​യ​ ​പൊ​ലീ​സ് ​നൗ​ഫ​ലി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ​ജീ​പ്പി​ൽ​ ​ക​യ​റ്റി​യ​പ്പോ​ൾ​ ​കോ​ള​നി​യി​ലു​ള്ള​ ​രാ​ജേ​ന്ദ്ര​ൻ​ ​ക​ല്ലെ​ടു​ത്ത് ​ജീ​പ്പി​ന്റെ​ ​ചി​ല്ല് ​ഇ​ടി​ച്ച് ​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഈ​സ​മ​യം​ ​നൗ​ഫ​ൽ​ ​ജീ​പ്പി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ടു.​ ​ഈ​ ​കേ​സി​ൽ​ ​രാ​ജേ​ന്ദ്ര​ൻ,​ ​കി​ഷോ​ർ,​ ​അ​ഷ​റ​ഫ് ​എ​ന്നി​വ​രെ​ ​സം​ഭ​വ​ ​ദി​വ​സം​ത​ന്നെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​ചി​ന്ന​ക്ക​ട​യി​ൽ​ ​നി​ന്നാ​ണ് ​നൗ​ഫ​ലി​നെ​ ​ഇ​ന്ന​ലെ​ ​പി​ടി​കൂ​ടി​യ​ത്.