kk

കറുപ്പ് നിറം അശുഭകരമായാണ് പലരും കാണുന്നത്. എന്നാൽ അടിമുടി കറുപ്പിൽ മുങ്ങിയ വീടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. വില്പനയ്ക്കായി ഓൺലൈനിൽ ലിസ്റ്റ് ചെയ്ത വീടാണിത്. വീടിന്റെ വിലയെക്കാളും അതിന്റെ നിറമാണ് ചർച്ചയായത്. അസാധാരണമായ ഹോം ലിസ്റ്റിംഗുകൾ ക്യൂറേറ്റ് ചെയ്യുന്ന സില്ലോ ​ഗോൺ വൈൽഡ് എന്ന ട്വിറ്റർ അക്കൗണ്ട് അതിനെ "ഗോത്ത് ഹോം" എന്ന് വിശേഷിപ്പിച്ച ശേഷമാണ് പ്രോപ്പർട്ടി വൈറലായത്.

ഡിസംബർ 17 നാണ് 250,000 ഡോളറിന് രണ്ട് നിലകളുള്ള വീട് ആദ്യമായി ലിസ്റ്റ് ചെയ്യപ്പെട്ടത്. പുറംഭാ​ഗം മാത്രമല്ല, ഇന്റീരിയർ ഡെക്കറേഷനും കറുപ്പഴകിൽ നിറഞ്ഞിരിക്കുകയാണ്. . വീടിന് വെളുത്ത തറയും ചുമന്ന ടൈലുകളും ചാരനിറത്തിലുള്ള ഫർണിച്ചറുകളും ഉണ്ട്. എന്നാൽ, മറ്റെല്ലാം സ്ഥലവും കറുത്ത തീമിലാണ് തയ്യാറാക്കിയിരിക്കുന്നത്. വീടിനെക്കുറിച്ച് റിയൽറ്ററും ഉടമയുമായ സേത്ത് ഗുഡ്മാൻ പറയുന്നതിങ്ങനെ. വീടിന് ഒരു കറുത്ത ഷിംഗിൾ റൂഫ് നൽകുക എന്നതായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ ചെയ്‌തു വന്നപ്പോൾ കറുപ്പ് നിറം വീടിന് വളരെ ചേരുന്നതായി തോന്നി. തുടർന്ന് ഭാഗം മുഴുവൻ കറുപ്പ് ആക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. പിന്നാലെ, അകവും കറുപ്പ് നിറത്തിലാക്കി.

New goth home just dropped pic.twitter.com/8uc4gNY3ju

— Zillow Gone Wild 🏡 (@zillowgonewild) December 20, 2021

കുറേപേർ വീട് വാങ്ങാൻ താത്‌പര്യം കാണിച്ചെങ്കിലും എന്നും എന്നാൽ ഇതുവരെ ​ഗൗരവപൂർണമായ ഓഫറുകളൊന്നും ലഭിച്ചിട്ടില്ലെന്നും സേത്ത് പറയുന്നു. വീടിന് രണ്ട് കിടപ്പുമുറികളും രണ്ട് കുളിമുറിയും ഉണ്ട്. ഫ്രഞ്ച് വാതിലുകൾ, ലാമിനേറ്റ് ഫ്ലോറിംഗ് എന്നിവയും ഉൾപ്പെടുന്നു. അടുക്കള ഗ്രാനൈറ്റ് കൗണ്ടർടോപ്പുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.