
കോവളം: പാച്ചല്ലൂരിൽ വീടിനോട് ചേർന്നുള്ള പലചരക്ക് കടയ്ക്കുള്ളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ച് വില്പന നടത്തിയ കേസിൽ കടയുടമ അറസ്റ്റിൽ. വാഴമുട്ടം ഇടവിളാകം മൂങ്ങാച്ചിറ വീട്ടിൽ കിരണിനെയാണ് (53) അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്ന് 500 പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. തിരുവല്ലം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. എസ്.ഐ ബിപിൻ പ്രകാശ്, വൈശാഖ്, സി.പി.ഒ അഖിലേഷ്, സെലിൻ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. തിരുവല്ലം പൊലീസ് കേസെടുത്തു.