twins

ന്യൂയോർക്ക് : കാലിഫോർണിയ സ്വദേശികളായ ഫാത്തിമ മാഡ്രിഗൽ - റോബർട്ട് ട്രൂജിലോ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് ആൽഫ്രെഡോയും അയ്‌ലിനും. ഇരട്ടകളാണെങ്കിലും ഇരുവരും ജനിച്ചതാകട്ടെ 15 മിനിറ്റ് വ്യത്യാസത്തിൽ, വ്യത്യസ്ത ദിവസങ്ങളിലും വ്യത്യസ്ത മാസങ്ങളിലും വ്യത്യസ്ത വർഷങ്ങളിലുമാണ്. !

ആൽഫ്രെഡോ ജനിച്ചത് കാലിഫോർണിയയിലെ നാറ്റിവിഡാഡ് മെഡിക്കൽ സെന്ററിൽ 2021 ഡിസംബർ 31ന് രാത്രി 11.45നാണ്. സഹോദരി അയ്‌ലിനാകട്ടെ 15 മിനിറ്റുകൾക്ക് ശേഷം 12 മണിക്കും. അതായത്, പുതുവത്സര ദിനമായ 2022 ജനുവരി 1ന്. ! ഇരുപത് ലക്ഷത്തിലൊരാൾക്കുമാത്രം സംഭവിക്കാവുന്ന അപൂർവതയാണിത്. കുഞ്ഞുങ്ങളുടെ ജനനം വ്യത്യസ്തമായതിന്റെ കൗതുകത്തിലാണ് മാതാപിതാക്കളും ആശുപത്രി അധികൃതരും.