kk

മികച്ച ലൈംഗികത പങ്കാളികൾക്ക് സന്തോഷമും വൈകാരിക ബന്ധവും ഉണ്ടാക്കാൻ കഴിയുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ആരോഗ്യപരമായി ശരീരത്തിൽ ഇത് എന്തുനേട്ടമുണ്ടാക്കും എന്നാണ് ചില ഗവേഷകർ കണ്ടെത്താൻ ശ്രമിച്ചത്. ഒടുവിൽ അവർ അത് കണ്ടെത്തുകയും ചെയ്തു.

സ്ത്രീകളിലാണ് ലൈംഗിക ബന്ധം അദ്ഭുതകരമായ മാറ്റം ഉണ്ടാക്കുന്നതായി കണ്ടെത്തിയത്. സ്ത്രീകളിലെ ജനനേന്ദ്രിയത്തിലെ സ്പർശനം മസ്തിഷ്കത്തിൽ ഉണ്ടാക്കുന്ന മാറ്റത്തെക്കുറിച്ചായിരുന്നു പഠനം. ന്യൂറോ സയൻസ് ജേണലിലാണ് ഇത് സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. പ്രായപൂർത്തിയായ 20 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ യോനീ സ്പർശനവും സെറിബ്രൽ വികസനവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു

.

ഗവേഷണത്തിന്റെ ഭാഗമായി, 18-നും 45-നും ഇടയിൽ പ്രായമുള്ള വനിതാ സന്നദ്ധപ്രവർത്തകരിലാണ് പഠനം നടത്തിത്. ഇവരുടെ അടിവസ്ത്രത്തിൽ വൈബ്രേറ്റർ വച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഇതിനൊപ്പം ഇവരുടെ തലച്ചോറും സ്കാൻ ചെയ്തു. കഴിഞ്ഞ വർഷം എത്ര തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും ഗവേഷകർ വനിതാ സന്നദ്ധപ്രവർത്തകരോട് ചോദിച്ചു.

ഉപകരണം വൈബ്രേറ്റുചെയ്യുമ്പോൾ, തലച്ചോറിന്റെ സോമാറ്റോസെൻസറി കോർട്ടെക്‌സ് മേഖല സജീവമായി കാണപ്പെട്ടു. ഗവേഷകർ പിന്നീട് ആ മസ്തിഷ്ക ഭാഗത്തിന്റെ കനം അളന്നു. കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതായി റിപ്പോർട്ട് ചെയ്യുന്ന സ്ത്രീകളിൽ ഇത് വലുതാണെന്ന് കണ്ടെത്തി. ജനനേന്ദ്രിയ ബന്ധത്തിന്റെ ആവൃത്തിയും വ്യക്തിഗതമായി മാപ്പ് ചെയ്ത ജനനേന്ദ്രിയ ഭാഗത്തിന്റെ കനവും തമ്മിൽ ഒരു ബന്ധം കണ്ടെത്തി,' ബെർലിനിലെ ചാരിറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ മെഡിക്കൽ സൈക്കോളജി പ്രൊഫസറായ ഡോ. ക്രിസ്റ്റീൻ ഹെയിം വിശദീകരിക്കുന്നു.

കൂടുതൽ വികസിതമായ സോമാറ്റോസെൻസറി കോർട്ടെക്‌സ് കൂടുതൽ ലൈംഗികതയെ പ്രേരിപ്പിക്കുമോ, അതോ കൂടുതൽ ലൈംഗികബന്ധം ആ മസ്തിഷ്ക മേഖലയെ വികസിപ്പിക്കുമോ എന്ന് സ്ഥിരീകരിക്കാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടില്ല. മസ്തിഷ്കത്തിൽ ലൈംഗികതയുടെ നേട്ടങ്ങൾ പരിശോധിക്കുന്ന ആദ്യത്തെ പഠനമല്ല ഇത്. 2016-ൽ, കാനഡയിലെ മക്ഗിൽ സർവകലാശാലയിലെ ശാസ്ത്രജ്ഞർ, സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന യുവതികൾക്ക് ലൈംഗികത ബന്ധം കുറഞ്ഞ മറ്റുള്ളവരെക്കാൾ കാര്യങ്ങൾ ഓർത്തുവയ്ക്കാൻ എളുപ്പമാണെന്ന് കണ്ടെത്തി.

പുരുഷന്മാർക്കും ആഹ്ലാദിക്കാൻ വകയുണ്ട്. സ്ഥിരമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മുതിർന്ന പുരഷൻമാരിൽ തലച്ചോറിന് മികച്ച ആരോഗ്യം’ ഉണ്ടെന്നും ഓർമ നഷ്ടപ്പെടാനുള്ള സാദ്ധ്യത കുറവാണെന്നും മറ്റൊരു പഠനത്തിൽ കണ്ടെത്തി.