
മുംബയ്: ഷാരൂഖ് ഖാന്റെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ചക് ദേ ഇന്ത്യയിൽ ഉണ്ടായിരുന്ന നിരവധി നായികമാരിൽ ഒരാളായ വിദ്യാ മാലാവാഡെയുടെ ബിക്കിനി ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുകയാണ് കാലിഫോർണിയയിൽ അവധിക്കാലം ആഘോഷിക്കുന്ന വിദ്യ കഴിഞ്ഞ ദിവസം ബിക്കിനി അണിഞ്ഞ് കടലിൽ കുളിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിരുന്നു. സമൂഹ മാദ്ധ്യമങ്ങളിൽ വളരെയേരെ ആക്ടീവായ വിദ്യ കാലിഫോർണിയയിലെ തന്റെ അവധിക്കാല നിമിഷങ്ങൾ ഇൻസ്റ്റയിൽ പങ്കുവച്ചിരുന്നു. അക്കൂട്ടത്തിലെ ചില ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
ചക് ദ് ഇന്ത്യ സിനിമയിൽ ഷാരൂഖ് ഖാൻ പരിശീലിപ്പിക്കുന്ന ഇന്ത്യയുടെ ദേശീയ വനിതാ ടീമിന്റെ ക്യാപ്ടനായ വിദ്യ ശർമ്മ എന്ന കഥാപാത്രമായിട്ടാണ് വിദ്യ മാൾവാഡെ അഭിനയിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ നിർണായകമായ പെനാൽട്ടി തട്ടിയകറ്റി ടീമിനെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുന്നത് വിദ്യയുടെ കഥാപാത്രമാണ്.