kk

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് നേടി പ്രവാസി മലയാളി. ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി ഡിസംബര്‍ 30ന് വാങ്ങിയ 232976 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 50 കോടിയുടെ ഭാഗ്യസമ്മാനം ലഭിച്ചത്.

മറ്റു ഭാഗ്യസമ്മാനങ്ങളും ഇന്ത്യക്കാർക്കാണ് ലഭിച്ചത്. 20 ലക്ഷം ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനവും ഇന്ത്യക്കാരനാണ്. അശ്വിന്‍ അരവിന്ദാക്ഷന്‍ ആണ് 390843 എന്ന ടിക്കറ്റിൽ സമ്മാനം നേടിയത്.കഴിഞ്ഞ നറുക്കെടുപ്പിലെ ഒന്നാം സമ്മാന വിജയിയാണ് ഇത്തവണത്തെ ഗ്രാന്‍ഡ് പ്രൈസ് ടിക്കറ്റ് തിരഞ്ഞെടുത്തത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ദീപക് രാംചന്ദ് ഭാട്ടിയയാണ്. തേജസ് ഹാല്‍ബേ നാലാം സമ്മാനമായ 90,000 സ്വന്തമാക്കിയത്. അഞ്ചാം സമ്മാനമായ 80,000 ദിര്‍ഹം സ്വന്തമാക്കിയത് ദിനേഷ് ഹാര്‍ലേയാണ്. 70,000 ദിര്‍ഹത്തിന്റെ ആറാം സമ്മാനം സ്വന്തമാക്കിയത് സുനില്‍കുമാര്‍ ശശിധരനാണ്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ അശോക് കുമാര്‍ കോനേറു മസെറാതി കാര്‍ സ്വന്തമാക്കി.