
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര എക്സൈസിന്റെ നേതൃത്വത്തിൽ പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പട്ടം പാണംവിള രേഷ്മാ ഭവനിൽ നിർമ്മലാണ് (26) 0.5 ഗ്രാം എം.ഡി.എം.എയുമായി എക്സൈസിന്റെ പിടിയിലായത്. ബാംഗ്ലൂരിൽ നിന്ന് എം.ഡി.എം.എ കേരളത്തിൽ എത്തിക്കുന്ന റാക്കറ്റിലെ പ്രധാന കണ്ണിയാണ് നിർമ്മലെന്ന് എക്സൈസ് സംഘം പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ ഷാജു, സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു, ടോണി,അഖിൽ, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.