
തിരുവനന്തപുരം: ദേശീയ രാഷ്‌ട്രീയ ബദലിന് കോൺഗ്രസ് അനിവാര്യമാണെന്നും ഇടത് പാർട്ടികളുടെ ദേശീയ ബദൽ അസാദ്ധ്യമെന്നുമുളള ബിനോയ് വിശ്വത്തിന്റെ നിലപാടിന് പിന്തുണയുമായി സിപിഐ മുഖപത്രം ജനയുഗം. ബിനോയ് വിശ്വം പറഞ്ഞത് പാർട്ടി നിലപാടാണെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
രാഷ്‌ട്രീയ ബദലിന് കോൺഗ്രസ് അനിവാര്യമാണ്. ബിനോയ് വിശ്വത്തിന്റെ നിലപാടിനെ പാർട്ടിസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം ന്യായീകരിച്ചിരുന്നു. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ബിജെപി ശക്തമാണ്. കോൺഗ്രസ് ദുർബലമാകുമ്പോൾ ആ സ്ഥാനത്തേക്ക് വരാൻ ഇടത് പാർട്ടികൾക്ക് കഴിയണമെന്നില്ലെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. പ്രാദേശിക പാർട്ടികളുമായി ചേർന്ന് ഇടത് പക്ഷത്തിന് മാത്രമേ ബദൽ രൂപീകരിക്കാനാകൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിപ്രായം സിപിഎമ്മിന്റെ കാഴ്‌ചപ്പാടാണെന്നും കാനം പറഞ്ഞിരുന്നു.