valayar

പാലക്കാട്: വാളയാറിലെ ആര്‍ടിഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ 67000 രൂപ പിടിച്ചെടുത്തു. പണത്തിനൊപ്പം പച്ചക്കറികളും പഴങ്ങളും ഉദ്യോഗസ്ഥർ കൈക്കൂലിയായി വാങ്ങുന്നു എന്നും വിജിലൻസ് കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു വിജിലൻസിന്റെ പരിശോധന നടന്നത്.

വിജിലൻസ് സംഘത്തിന്റെ സാന്നിധ്യം മനസ്സിലാക്കി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനോയ് സമീപത്തെ കാട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. അഞ്ച് ഉദ്യോഗസ്ഥരായിരുന്നു ചെക്ക് പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവരാണ് മറ്റു നാലു പേർ.