gold

തിരുവനന്തപുരം: തുടർച്ചയായ രണ്ടാം ദിവസവും സ്വർണ വില കുറഞ്ഞു. 280 രൂപയാണ് ഒരു പവൻ സ്വർണ വിലയിൽ കുറവുണ്ടായത്. ഇതോടെ വില 35920 രൂപയായി.

ജനുവരി ഒന്നിന് വില കൂടിയിരുന്നു. രണ്ടാം തീയതി വിലയിൽ മാറ്റമില്ലാതെ തുടരുകയും പിന്നാലെ ഇന്നലെയും ഇന്നും വില കുത്തനെ കുറയുകയുമായിരുന്നു. സ്വർണാഭരണശാലകൾ ഹോൾമാർക്ക് സ്വർണമേ വിൽക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമർക്ക് സ്വർണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാൽ ആഭരണം വാങ്ങുമ്പോൾ ഹോൾമാർക്ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ഉപഭോക്താവിന്റെ ചുമതലയാണ്. ഹോൾമാർക്ക് ഉള്ളതും ഇല്ലാത്തതുമായ സ്വർണത്തിന്റെ വിലയിൽ വ്യത്യാസമുണ്ടാവില്ല. പണിക്കൂലിയിലെ വ്യത്യാസം കാരണം കേരളത്തിൽ പല സ്വർണാഭരണശാലകളും വ്യത്യസ്ത നിരക്കുകളിലാണ് സ്വർണം വിൽക്കുന്നത്.

സ്വർണ്ണ വ്യാപാര മേഖലയിൽ ബിഐഎസ് ഹോൾമാർക്ക് മുദ്ര നിർബന്ധമാക്കൽ , സ്പോട്ട് എക്ചേഞ്ച് തുടങ്ങിയ മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ വ്യക്തമാക്കി.