
നിർമ്മാതാവായും നായകനായും ആദ്യമായി ഹരീഷ് കണാരൻ എത്തുന്ന ചിത്രത്തിന് ഉല്ലാസപ്പൂത്തിരികൾ എന്ന് പേരിട്ടു. നവാഗതനായ ബിജോയ് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉല്ലാസ് എന്ന ചെറുപ്പക്കാരന്റെ വേഷമാണ് ഹരീഷ് കണാരന്. ദുൽഖർ സൽമാന്റെ കുറുപ്പാണ് ഹരീഷിന്റേതായി അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം. കേശു ഇൗ വീടിന്റെ നാഥൻ, കള്ളൻ ഡിസൂസ, ഉപചാരപൂർവ്വം ഗുണ്ടജയൻ, അനുരാധ, തിരുമാലി എന്നിവയാണ് റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങൾ. കുരുത്തോലപ്പെരുന്നാളാണ് ചിത്രീകരണം ആരംഭിച്ച ചിത്രം. അവതാരക ഗോപികയാണ് ഉല്ലാസപ്പൂത്തിരിയിലെ നായിക. അജുവർഗീസ്, സൗബിൻ ഷാഹിർ, ധർമ്മജൻ ബോൾഗാട്ടി, സലിംകുമാർ, എന്നിവരാണ് മറ്റു താരങ്ങൾ. കോമഡി പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ സംവിധായകനായ ബിജോയിയുടേതാണ് .തിരക്കഥ. സംഭാഷണം പോൾ . ഛായാഗ്രഹണം മനോജ് പിള്ള. റിയാനോ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോൺ കുടിയാൻമലയും ഹരീഷ് കണാരനും ചേർന്നാണ് നിർമ്മാണം. തമിഴിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ജെമിനി പിക്‌ചേഴ്സാണ് വിതരണം.