
അമിതമായി വണ്ണം വയ്‌ക്കുമോ എന്ന പേടിയിൽ ഫാസ്റ്റ്ഫുഡുകളോട് അകലം പാലിക്കുന്നവരാണ് ഏറെപ്പേരും. കഴിക്കണമെന്ന് തോന്നിയാലും കടിച്ചു പിടിച്ച് സഹിച്ച് നിൽക്കുന്നവരുണ്ടാകും. ബോളിവുഡ് സുന്ദരിമാരെ പോലെ സീറോ സൈസിലേക്ക് എത്താനുള്ള ആഗ്രഹമായിരിക്കും പലപ്പോഴും അതിന് പിന്നിൽ.
എന്നാൽ, ഇപ്പോഴൊരു ബോളിവുഡ് താരത്തിന്റെ ഭക്ഷണപ്രേമമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'പുതുവർഷത്തിലെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന ആദ്യത്തെ തിങ്കളാഴ്‌ചയാണ് ആവേണ്ടിയിരുന്നത്. പക്ഷേ മുന്നിൽ ക്രോയ്‌സാൻ (ഒരു തരം ബേക്കറി പലഹാരം) ആണ്. അതുകൊണ്ട് അതുകഴിക്കാം. നിങ്ങളുടെ ഹൃദയം എന്താണോ ആഗ്രഹിക്കുന്നത് അത് ചെയ്യൂ' എന്നാണ് കരീന ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
എന്തായാലും താരത്തിന്റെ ഭക്ഷണപ്രേമം തുറന്നു പറഞ്ഞതിൽ നിരവധി പേരാണ് കരീനയ്‌ക്ക് അഭിനന്ദവുമായി എത്തിയിരിക്കുന്നത്. ഭക്ഷണത്തോട് ഇത്ര ആർത്തി പാടില്ലെന്ന് പറയുന്നവരുമുണ്ട്.
ബോളിവുഡ് നടിയും കരീനയുടെ സഹോദരിയുമായ കരീഷ്‌മ കപൂറും ഇൻസ്റ്റഗ്രാമിലൂടെ ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവച്ചു.
കരീഷ്‌മയ്‌ക്കൊപ്പം ചിത്രത്തിൽ കരീനയെയും കാണാം. ഇരുവരും സ്‌ട്രോബെറി സ്‌മൂത്തി കഴിക്കുന്ന ആ ചിത്രവും വൈറലായി. ആരോഗ്യകരമായ തിങ്കളാഴ്‌ചയുടെ തുടർച്ച എന്ന ക്യാപ്‌ഷനോടെയാണ് കരീഷ്‌മ ചിത്രം പങ്കുവച്ചിരിക്കുന്നത്.