congress

ലക്നൗ: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വനിതകൾക്കായി കോൺഗ്രസ് സംഘടിപ്പിച്ച മാരത്തണിൽ മത്സരാർത്ഥികൾ തമ്മിലുണ്ടായ കൂട്ടയിടിയിൽ നിരവധി പേർക്ക് പരിക്ക്. തിക്കിലും തിരക്കിലും നിലത്തുവീണാണ് കൂടുതൽപേർക്കും പരിക്കേറ്റത്. വീണവർക്ക് പലർക്കും ചവിട്ടേൽക്കുകയും ചെയ്തു. ഇതിൽ കുട്ടികളും ഉൾപ്പെടും എന്നാണ് റിപ്പോർട്ട്.

'സ്ത്രീകൾക്കും പോരാടാൻ സാധിക്കും' എന്ന മുദ്രാവാക്യമുയർത്തി ബറേലിയിലെ കോൺഗ്രസ് നേതാവും മുൻ മേയറുമായ സുപ്രിയ ആരോൺ സംഘടിപ്പിച്ച മാരത്തണിലാണ് പ്രശ്നങ്ങളുണ്ടായത്. കൊവിഡ് മൂന്നാം തരംഗത്തിന്റെ കടുത്ത ഭീതിക്കിടയിലും മാസ്ക് ധരിക്കാതെ കൗമാരക്കാരടക്കം നൂറുകണക്കിന് സ്ത്രീകളാണ് മാരത്തണിൽ പങ്കെടുത്തത്. ഓട്ടം തുടങ്ങി അല്പം കഴിഞ്ഞതോടെ മുൻനിരയിലുണ്ടായിരുന്ന ചിലർ കാലിടറി വീണു. ഇതോടെ കാര്യങ്ങൾ കൈവിട്ടു. തൊട്ടുപുറകേ എത്തിയവർ ഇവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു. സംഘാടകർ ഏറെ പണിപ്പെട്ടാണ് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കിയത്. പുരുഷന്മാരായ സംഘാടകർ സ്ത്രീകളെ പിടിച്ചെഴുന്നേൽപ്പിക്കാൻ എത്തിയതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം, സംഭവത്തിൽ കോൺഗ്രസിനെതിരായ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന സംശയിക്കുന്നുവെന്ന് സുപ്രിയ ആരോൺ സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിലൊരു സംഭവം ഉണ്ടായതിൽ അവർ ക്ഷമാപണം നടത്തുകയും ചെയ്തു.

ലിംഗ സമത്വം ഉയർത്തിക്കാട്ടി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയാണ് സ്ത്രീകൾക്ക് പോരാടാൻ സാധിക്കും എന്ന പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചത്. ഓരോപ്രദേശത്തും നടക്കുന്ന മാരത്തണിൽ നൂറുകണക്കിന് പേരാണ് പങ്കെടുക്കുന്നത്. ഇത് പാർട്ടിയുടെ കൂടിവരുന്ന സ്വീകാര്യതയുടെ തെളിവാണെന്നാണ് കോൺഗ്രസ് വിലയിരുത്തുന്നത്. എന്നാൽ ഇത് വെറും ആൾക്കൂട്ടമാണെന്നാണ് ബി ജെ പി പറയുന്നത്.

Many girls have been reportedly injured in the stampede that happened in Congress Organized marathon in Bariely.

UP govt should book the organizers and Compensation be paid from auction of Gandhi Parivar property. pic.twitter.com/9AT5MV3ySn

— AgentVinod (@AgentVinod03) January 4, 2022