
അശ്വതി: പ്രശസ്തിയുണ്ടാകും. ആരോഗ്യപുഷ്ടി , ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. സന്താനങ്ങളുടെ സഹായത്തോടെ ഗൃഹത്തിലെ പ്രക്ഷുബ്ധരംഗം ശാന്തമാക്കും. രോഗനിർണയാവശ്യങ്ങൾക്കായി ആശുപത്രിവാസം.
ഭരണി: ഭാരിച്ച ഉത്തരവാദിത്തങ്ങൾ കാരണം നിദ്രാഭംഗമുണ്ടാകും. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ധനവ്യയം. നേത്രോദര രോഗങ്ങൾക്ക് സാദ്ധ്യത.
കാർത്തിക: കാര്യങ്ങളുടെ ഗൗരവം മനസിലാക്കി പ്രവർത്തിക്കും. ഭൃത്യജനങ്ങളിൽ നിന്ന് സഹായസഹകരണം ലഭിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ നടത്തും.
രോഹിണി: സദ്സന്താനഭാഗ്യമുണ്ടാകും. വിദ്വൽസദസുകളിൽ സാന്നിദ്ധ്യം വഹിക്കും. വിലപ്പെട്ട ആധാരങ്ങളിൽ ഒപ്പുവയ്ക്കും. പൂർവികസ്വത്ത് ലഭിക്കും.
മകയിരം: മക്കളുടെ കാര്യങ്ങൾ ആലോചിച്ച് വ്യാകുലപ്പെടും. തിരഞ്ഞെടുപ്പിൽ വിജയം. കൃഷി മേഖലയിൽ നേട്ടം. വിദ്വൽ സദസുകളിൽ സാന്നിദ്ധ്യം വഹിക്കും.
തിരുവാതിര: ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കും. യോഗ, സംഗീതം, പാചകം എന്നിവ പരിശീലിക്കാൻ ശ്രമിക്കും. വാഹനങ്ങൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക.
പുണർതം: പുണ്യദേവാലയദർശനം, രാഷ്ട്രീയപരമായി ഉയർച്ച. വ്രതാനുഷ്ഠാനങ്ങൾ നടത്തും. കേസുകളിൽ വിജയമുണ്ടാകും.
പൂയം: പൂജാദികാര്യങ്ങളിൽ പങ്കെടുക്കും. ജലം, അഗ്നി, മൃഗങ്ങൾ എന്നിവയാൽ ദോഷാനുഭവമുള്ളതിനാൽ ജാഗ്രത പാലിക്കണം.
ആയില്യം: ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വ്യാകുലപ്പെടും. സത്സംഗം, അന്നദാനം, ശത്രുശല്യം എന്നിവ ഫലം.
മകം: മക്കളുടെ കൂടെനിന്ന് എതിരാളികളെ തോൽപ്പിക്കാൻ കഴിയും. ലഹരിപദാർത്ഥങ്ങളോട് വിരക്തി. പുണ്യദേവാലയദർശനം, രോഗവിമുക്തിയുണ്ടാകും.
പൂരം: സത്കീർത്തി സന്തോഷമുണ്ടാക്കും. സഹപ്രവർത്തകരിൽ നിന്നും സഹകരണമുണ്ടാകും. വിദേശയാത്ര നീട്ടിവയ്ക്കേണ്ടിവരും, വഴിപാടുകൾക്കും ഔഷധങ്ങൾക്കുമായി നല്ല തുക ചെലവഴിക്കും.
ഉത്രം: സജ്ജനബഹുമാന്യത ലഭിക്കും. കലാമത്സരപരിപാടികളിൽ പങ്കെടുത്ത് വിജയിക്കും. ബന്ധുജനസമാഗമം. ഗൃഹത്തിൽ ഐശ്വര്യം.
അത്തം: ദൈവകൃപയുണ്ടാകും. കലാസാഹിത്യപരിപാടികളിൽ പങ്കെടുക്കും. കുടുംബത്തിൽ ഐശ്വര്യം. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.
ചിത്തിര: ചിന്തകൾ കൂടിക്കൂടിവന്ന് നിദ്രയ്ക്ക് ഭംഗമുണ്ടാക്കും. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടരുത്. മക്കളുടെ കലാപരിപാടികൾ കണ്ട് ആസ്വദിക്കും.
ചോതി: പ്രവർത്തനങ്ങളിൽ ആത്മാർത്ഥത പുലർത്തും. സ്ഥാനചലനം ഉണ്ടായേക്കാം. ചതിയിൽ പെട്ടുപോകുന്ന സന്ദർഭങ്ങളിൽ നിന്ന് ബുദ്ധി  ഉപയോഗിച്ച് രക്ഷപ്പെടും. സന്താനസൗഭാഗ്യമുണ്ടാകും.
വിശാഖം: വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. കടം കൊടുത്ത ധനം തിരികെ ലഭിക്കും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും.
അനിഴം: ഗുരുജനപ്രീതിയുണ്ടാകും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയമുണ്ടാകും. അപ്രതീക്ഷിതമായി സന്തോഷവാർത്ത കേൾക്കും.
തൃക്കേട്ട: വിദ്യാഭ്യാസ ആവശ്യങ്ങൾ നേടിയെടുക്കാനായി ഭഗീരഥ പ്രയത്നം ചെയ്യും. മേലധികാരികളുടെ അംഗീകാരം ലഭിക്കും.
മൂലം: ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തും. ആധുനികയന്ത്രസാമഗ്രികൾ വാങ്ങും. കുടുംബസംഗമം, പുരസ്കാരലബ്ധിയുണ്ടാകും. സത്സംഗത്തിൽ പങ്കെടുക്കും.
പൂരാടം: ശത്രുഭയം ഉറക്കം കെടുത്തും. പ്രഗത്ഭരുടെ സംഗീതപരിപാടികളിൽ പങ്കെടുക്കും. ദിനചര്യയിൽ വ്യതിയാനം അനുഭവപ്പെടും.
ഉത്രാടം: ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. ഉത്സവാഘോഷപരിപാടികളിൽ സംബന്ധിക്കും. പ്രണയസാഫല്യമുണ്ടാകും. ഉപരിപഠനത്തിന് അനുകൂലാവസ്ഥ.
തിരുവോണം: തീരുമാനിച്ചുറപ്പിച്ച വിവാഹം അലസിപ്പോകും. ആഘോഷപരിപാടികളിൽ സകുടുംബം സംബന്ധിക്കും. രോഗഭയം,വിഷഭയം, ശത്രുഭയം എന്നിവയ്ക്ക് സാദ്ധ്യത.
അവിട്ടം: നേരായ മാർഗങ്ങളിലൂടെയല്ലാതെ പണം സമ്പാദിക്കും. പരിശ്രമത്തിലൂടെ നല്ല പ്രകടനം കാഴ്ചവയ്ക്കും.
ചതയം: ഇഷ്ടജനസഹവാസമുണ്ടാകും. അപവാദാരോപണങ്ങൾ കേൾക്കാനിട വരും. ഗുരുജനപ്രീതിയുണ്ടാകും.
പൂരുരുട്ടാതി: ഊഹക്കച്ചവടത്തിൽ ലാഭം, കീഴ് ജീവനക്കാരുടെ അശ്രദ്ധമൂലം  ധനനഷ്ടം. പ്രണയപരാജയമുണ്ടായേക്കാം.
ഉത്രട്ടാതി: മത്സരങ്ങളിൽ വിജയം. മാദ്ധ്യമങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് നല്ല കാലം. ജീവിതത്തിൽ പുരോഗതി ദൃശ്യമാകും.
രേവതി: രേഖാപരമായ തെളിവുകൾ ഹാജരാക്കി കേസുകളിൽ വിജയിക്കും. വളരെക്കാലമായി നേരിൽകാണുവാനാഗ്രഹിച്ചിരുന്ന വ്യക്തിയെ യാദൃശ്ചികമായി കണ്ടുമുട്ടും.