
പൊതു ഇടത്തിൽ വച്ച് വസ്ത്രം അഴിഞ്ഞുപോയാൽ എന്തായാരിക്കും അവസ്ഥ? അമേരിക്കയിൽ പക്ഷേ സംഗതി അത്ര ഗൗരവമുള്ളതല്ല. പ്രശസ്‌ത ഗായിക മൈലി സൈറസിന്റെ ഏറ്റവും പുതിയ സ്റ്റേജ് ഷോയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയ്‌ക്കിടയിൽ അപ്രതീക്ഷിതമായി മൈലിയുടെ തുണി അഴിഞ്ഞു പോകുന്നുണ്ട്. പക്ഷേ കക്ഷി പേടിച്ചില്ല. അഴിഞ്ഞു തുടങ്ങിയെന്ന് മനസിലായപ്പോൾ തന്നെ അവർ ഒരു കൈ കൊണ്ട് വസ്ത്രം മുറുകെ പിടിച്ചു. ഒടുവിൽ സംഭവം കൈയിൽ നിന്നും ഊർന്നു പോയതോടെ പാട്ട് പാടി വളരെ കൂളായി സ്റ്റേജിന് പുറകു വശത്തേക്ക് നടന്ന് പോവുകയുമായിരുന്നു.
Miley Cyrus began 2022 with a wardrobe malfunction. #MileysNewYearsEveParty pic.twitter.com/D3BF4JNA0X— Dave Quinn (@NineDaves) January 1, 2022
 
ആരാധകർ അത്ഭുതത്തോടെ നോക്കുന്നതിനിടയിൽ താരം മുൻവശം തുറന്ന വലിയൊരു ചുവന്ന കോട്ടും ധരിച്ച് വീണ്ടും സദസിന് മുന്നിലെത്തി. അതോടെ ആരാധകരുടെ കൈയടിയും വർദ്ധിച്ചു. സംഗതി സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടതോടെ പ്രോഗ്രാമിന്റെ ചുമതലയുണ്ടായിരുന്നു ക്യാമറാമാന്മാരെയും ആരാധകർ പ്രശംസിച്ചു.
വേദിയിൽ ഇത്തരമൊരു സംഭവം നടന്നിട്ടും അവരുടെ ദേഹത്തേക്ക് ക്യാമറ സൂം ചെയ്യാതിക്കാൻ കാണിച്ച മനസ് മാതൃകാപരമാണെന്നാണ് ഏറെപ്പേരും പറഞ്ഞത്. ഇത്രയൊക്കെ സംഭവിച്ചിട്ടും സ്റ്റേജ് ഷോ അവസാനിപ്പിക്കാതെ ഗംഭീരമായി മൈലി പൂർത്തിയാക്കിയതിന് സംഗീതപ്രേമികൾ അവരെയും അഭിനന്ദിച്ചു.
വൈകാതെ ആരാധകർക്ക് മറുപടിയുമായി മൈലിയുമെത്തി. ആ രാത്രി തികച്ചും ആഘോഷമായിരുന്നുവെന്നും അന്നത്തെ ഓരോ നിമിഷവും താൻ ഏറെ ഇഷ്‌ടപ്പെടുന്നുവെന്നുമായിരുന്നു അവർ ട്വിറ്ററിൽ കുറിച്ചത്.