p

മുംബയ് : ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണം 20,000 കടന്നാൽ നഗരത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുംബയ് മേയർ കിഷോരി പെഡ്‌നെകർ. കൊവിഡ് പശ്ചാത്തലത്തിൽ നഗരത്തിലെ സ്കൂളുകൾ എല്ലാം അടച്ചതായും വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസുകൾ തുടരുകയാണെന്നും അവർ പറഞ്ഞു.

ഒരു കെട്ടിട സമുച്ചയത്തിലെയോ കെട്ടിട സമുച്ചയ ഭാഗത്തിന്റെയോ 20 ശതമാനത്തിലധികം ഫ്ലാറ്റുകളിൽ കൊവിഡ് രോഗികളുണ്ടെങ്കിൽ അവിടം സീൽ ചെയ്യുന്നതുൾപ്പെടെയുള്ള പ്രതിരോധ മാർഗനിർദ്ദേശങ്ങൾ ബൃഹൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ ( ബി.എം.സി ) കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു.