jjj

ഗാൽവൻ: സംഘർഷ ഭൂമിയായ ഗാൽവൻ താഴ്‌വരയിൽ കൂറ്റൻ പതാക വിടർത്തിയും പാംഗോങ് തടാകത്തിന് മീതേ പാലം നിർമ്മിച്ചും പ്രകോപനം തുടരുന്ന ചൈനയ്‌ക്ക് മറുപടിയായി പുതുവർഷ ദിനത്തിൽ ഇന്ത്യയും ഗാൽവൻ താഴ്‌വരയിൽ ദേശീയ പതാക ഉയർത്തി. കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്നലെ ട്വിറ്ററിലൂടെയാണ് ഇന്ത്യൻ സേന ഗാൽവനിൽ പതാക ഉയ‌ർത്തിയ വിവരം പുറത്തുവിട്ടത്. ഇന്ത്യൻ സൈന്യം ദേശീയ പതാകയുമായി നിൽക്കുന്നതിന്റെയും ഉയർത്തിയ പതാകയുടെയും ചിത്രങ്ങൾ അതിലുണ്ട്.

പുതുവർഷ ദിനത്തിൽ ചൈനീസ് പട്ടാളം ഗാൽവനിൽ പതാക ഉയർത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടതിനു.

പിന്നാലെയാണ് ഇന്ത്യയും ദൃശ്യങ്ങൾ പുറത്തുവിട്ടത്.

ഇന്ത്യൻ സേനയുടെ വിശദീകരണം

ചൈന പതാക ഉയർത്തിയത് ചൈനയുടെ പ്രദേശത്താണ്. ഇന്ത്യയുമായി സംഘർഷം ഉണ്ടായ ഗാൽവൻ നദീതടത്തിലല്ല. പി. പി. 14 എന്നറിയപ്പെടുന്ന പെട്രോൾ പോയിന്റ് 14ലാണ് ഇന്ത്യയുടെയും ചൈനയുടെയും ഭടന്മാർ തമ്മിൽ ഏറ്റമുട്ടിയത്. അവിടെ നിന്ന് 1.2 കിലോമീറ്റർ അകലെയാണ് ചൈന പതാക ഉയർത്തിയത്.

അരുണാചൽ പ്രദേശിലെ 15 സ്ഥലങ്ങൾക്ക് ചൈനീസ് ഭാഷയിൽ പേരുകൾ നൽകുമെന്ന് കഴിഞ്ഞയാഴ്ച ചൈന പ്രഖ്യാപിച്ചിരുന്നു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണെന്നും ചൈന പുതിയ സ്ഥലപ്പേരുകൾ നൽകുന്നതുകൊണ്ട് അങ്ങനെയല്ലാതാവില്ലെന്നുമാണ് ഇന്ത്യയുടെ മറുപടി.

ചൈന പേര് മാറ്റിയത്

എട്ട് റസിഡൻഷ്യൽ കേന്ദ്രങ്ങൾ

നാല് പർവതങ്ങൾ

രണ്ട് നദികൾ

ഒരു പർവത പാത