unni-mukundan

പാലക്കാട്: നടൻ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്. താരം ആദ്യമായി നിർമ്മിക്കുന്ന 'മേപ്പടിയാൻ' സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. കൊച്ചി, കോഴിക്കോട് യൂണിറ്റുകൾ സംയുക്തമായിട്ടാണ് റെയ്‌ഡ് നടത്തുന്നത്.

ജനുവരി 14ന് മേപ്പടിയാൻ തീയേറ്ററിലെത്തുന്നത്. ഉണ്ണി മുകുന്ദന്റെ നിർമ്മാണ കമ്പനിയായ ഉണ്ണി മുകുന്ദൻ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമ്മാണം. ഒരു നാട്ടിൻപുറത്തുകാരനായിട്ടാണ് താരം മേപ്പടിയാനിൽ എത്തുന്നത്. അഞ്ജു കുര്യനാണ് നായിക.