
കൊച്ചി: യൂക്കോ ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടിവ് ഓഫീസറുമായി സോമശങ്കര പ്രസാദ് ചുമതലയേറ്റു. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ കംപ്ലെയ്ന്റ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു.
1985 ബാച്ചിലെ പ്രൊബേഷണറി ഓഫീസറായാണ് എസ്.ബി.ഐയിൽ അദ്ദേഹം ബാങ്കിംഗ് ജീവിതം ആരംഭിച്ചത്. 34 വർഷത്തിലേറെയായി ഇന്ത്യയിലും വിദേശത്തുമായി നിരവധിയിടങ്ങളിൽ ബാങ്കിംഗ് രംഗത്ത് ജോലിചെയ്തിട്ടുണ്ട്. റീട്ടെയ്ൽ, ഇന്റർനാഷണൽ ബാങ്കിംഗ്, ക്രെഡിറ്റ് തുടങ്ങിയ മേഖലകളിൽ അനുഭവപരിചയമുണ്ട്.