astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

അശ്വതി: ഗൃഹം നവീകരിക്കും, പുതുവസ്‌ത്രങ്ങളും ആഭരണങ്ങളും വാങ്ങും,പിതൃസ്‌ഥാനീയര്‍ക്ക്‌ ഗുണാനുഭവങ്ങള്‍.

ഭരണി: പ്രശ്നങ്ങളെ അതിജീവിക്കുന്നതിനും പുതിയ ജീവിതമാര്‍ഗങ്ങള്‍ കണ്ടെത്താനും സാധിക്കും,വിവാഹാലോചനകള്‍ തീരുമാനിക്കപ്പെടും.

കാർത്തിക: ഉയര്‍ച്ചകള്‍ കൈവരിക്കും,ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യും,ഏവരുടേയും പ്രശംസനേടും.

രോഹിണി: യാത്രയില്‍ കാര്യനേട്ടങ്ങള്‍ കൈവരിക്കും വിവാഹ അന്വേഷണം നടത്തുന്നവര്‍ക്ക് മംഗല്യം സിദ്ധിക്കുന്ന അവസരമാണ്.

മകയിരം: ഭവനത്തില്‍ സമാധാനം കുറയും, ദുര്‍ചിലവുകള്‍ അനുഭവപ്പെടാം,പൊതുകാര്യങ്ങള്‍ക്ക് ഇടപെട്ട് ദുഷ്‌പേര്,ഉദ്യോഗത്തിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ സാധിക്കും.

തിരുവാതിര: വിഷാഗ്നിഭയത്തിനിടയായേക്കാം, ക്ഷതപതന ദുരിതങ്ങള്‍, വിവാഹാലോചനകള്‍ മാറ്റിവയ്‌ക്കാനിടയാകും,ജീവിതത്തില്‍ വഴിത്തിരിവായേക്കാവുന്ന ഒരു പുതിയ ബന്ധം ഉണ്ടാകും.

പുണർതം: കടബാദ്ധ്യതകള്‍ മാനസിക സംഘര്‍ഷത്തിനിടയാക്കും.യാത്ര താമസിക്കുകയോ മുടങ്ങുകയോ ചെയ്യും,സഹോദര ഭാഗത്തു നിന്നും മനക്ലേശം.

പൂയം: തൊഴില്‍രംഗത്ത് ഉയര്‍ച്ച അംഗീകാരം എന്നിവ ലഭിക്കും,ഭൂമിയില്‍നിന്നും ആദായം വര്‍ദ്ധിക്കും,ദൈവികകാര്യങ്ങള്‍ നടത്തുവാന്‍ അവസരം വര്‍ദ്ധിക്കും.

ആയില്യം: കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കും,കേസുകള്‍,ശത്രുത എന്നിവ സംഭവിക്കാതിരിക്കുവാന്‍ കൂടുതല്‍ ശ്രദ്ധിക്കണം,തൊഴിൽ ചെയ്യുന്നവർക്ക് ഗുണകരമായ സമയം.

മകം: വാണിജ്യം, വ്യവസായം എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണപ്രദമായ ദിനം,സുഗന്ധദ്രവ്യങ്ങള്‍, അലങ്കാര വസ്തുക്കള്‍ എന്നിവ ലഭിക്കും.

പൂരം: സന്താനങ്ങളില്‍ നിന്നും സന്തോഷം വര്‍ദ്ധിക്കും. വിദ്യാഭ്യാസ പുരോഗതി ,എല്ലാ രംഗത്തും വിജയം.

ഉത്രം: ആപത്തുകളില്‍ നിന്നും രക്ഷപ്പെടും. പുതിയ സംരഭങ്ങള്‍ തുടങ്ങാനുള്ള തീരുമാനം ഉണ്ടാകും,മറ്റുള്ളവരുടെ പ്രശംസ പിടിച്ചു പറ്റും.

അത്തം: ശത്രുശല്യം കുറയും,ആര്‍ഭാടമായ ജീവിതസൗകര്യം വന്നുചേരും,സ്‌ഥാനക്കയറ്റം ലഭിക്കും,രോഗദുരിതങ്ങള്‍ക്ക്‌ ശമനം കണ്ടുതുടങ്ങും.

ചിത്തിര: മുടങ്ങിക്കിടന്നിരുന്ന കാര്യങ്ങള്‍ പുനരാരംഭിക്കും,പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ നടത്തും.

ചോതി: സര്‍ക്കാര്‍ അംഗീകാരങ്ങള്‍ ലഭിക്കാനിടയാകും,ദാമ്പത്യസുഖം ലഭിക്കും,തൊഴിലില്‍ അഭിവൃദ്ധിയുണ്ടാകും.

വിശാഖം: ഒന്നിലധികം വിഷയങ്ങള്‍ കൈകാര്യം ചെയ്യേണ്ടി വരും.വസ്തുസംബന്ധമായ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും.അസ്വസ്‌ഥതകള്‍ മാറിത്തുടങ്ങും.

അനിഴം: പ്രയത്‌നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം, സ്നേഹ ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കും , ബന്ധുക്കള്‍ സ്നേഹത്തോടെ പെരുമാറും.

തൃക്കേട്ട: സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭിക്കും,പങ്കാളിയുടെ ഭാഗത്തുനിന്നും സാമ്പത്തികമായ സഹായങ്ങള്‍ വസ്തുവകകള്‍ എന്നിവ വന്നു ചേരും.

മൂലം: ശാരീരികപ്രശ്‌നങ്ങള്‍ അലട്ടും,വളരെ സൂക്ഷിച്ചില്ലെങ്കില്‍ അമിതമായ ധനചെലവ്,കാര്യങ്ങള്‍ക്ക് തടസം നേരിടും,വസ്തുതര്‍ക്കം.

പൂരാടം: ശസ്ത്രക്രിയയിലോ മറ്റെന്തെങ്കിലും അശ്രദ്ധയിലോ ശരീരത്തിന് മുറിവ് സംഭവിക്കാം,സഹോദരപക്ഷത്തു നിന്നും അകല്‍ച്ച,

ഉത്രാടം: സഹപ്രവര്‍ത്തകര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറും,മുന്‍കോപവും പിടിവാശിയും കുടുംബത്തിലും ജോലിയിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

തിരുവോണം: അപ്രതീക്ഷിതമായി ധനലാഭം.അപകട സാദ്ധ്യതയുള്ളതിനാല്‍ അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം.

അവിട്ടം: മാതാവില്‍ നിന്നും മനപ്രയാസം,ബന്ധുജനങ്ങളില്‍ നിന്നും വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നേക്കും,
ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുവാന്‍ പ്രയാസപ്പെടും.

ചതയം: രക്തദൂക്ഷ്യമായ അസുഖങ്ങള്‍ അലട്ടുവാന്‍ വഴിയുണ്ട്. ദാമ്പത്യജീവിതത്തിലും അപ്രതീക്ഷിത പ്രയാസങ്ങള്‍,പണത്തിന് ക്ലേശം വരും.

പൂരുരുട്ടാതി: വിദ്യാഭ്യാസം, തൊഴില്‍ എന്നീ രംഗത്ത് ഗുണം കൈവരിക്കും,പ്രേമവിവാഹം തീരുമാനമാകും, പിണങ്ങി നിന്ന ദമ്പതികള്‍ യോജിപ്പിലാകും.

ഉത്തൃട്ടാതി: കല്യാണ വിഷയത്തില്‍ അനുകൂലമായ തീരുമാനങ്ങള്‍,വിദ്യാഭ്യാസരംഗത്ത് നല്ല പുരോഗതി,യാത്രക്ക് അനുയോജ്യമായ സമയം.

രേവതി: വാഹനയാത്ര ശ്രദ്ധിക്കണം,കുടുംബാഗങ്ങളോട് പരുഷമായ വാക്കുകള്‍ ഉപയോഗിക്കും,ആരോഗ്യപരമായി ബുദ്ധിമുട്ട്,