df

കൊച്ചി: ഉദയാ കോളനിക്ക് കൈത്താങ്ങായി ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. എറണാകുളം സൗത്ത് സ്റ്റേഷന്റെ സമീപത്തുള്ള ചേരിപ്രദേശമായ ഉദയ കോളനിയെ ഇന്ന് കാണുന്ന രൂപത്തിലെത്തിച്ചതിൽ മുഖ്യപങ്കുവഹിച്ചത്, 50 വർഷത്തിലേറെയായി അവിടെ സേവനമനുഷ്ഠിച്ച് വരുന്ന അഗതികളുടെ സഹോദരിമാരാണ്. പി.എം ആവാസ് യോജനയുടേയും മറ്റ് സുമനസ്സുകളുടേയും സഹകരണത്തോടെ കോളനിയിൽ പുതിയ വീടുകൾ പണിയുകയാണ്. അതിൽ 10 വീടുകൾക്ക് ആവശ്യമായ സഹായധനം ജോയ് ആലുക്കാസ് ഫൗണ്ടേഷൻ എസ്.ഡി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സൗമിതയ്ക്ക് കൈമാറി. ടി.ജെ.വിനോദ് എം.എൽ.എയാണ് സഹായധനം കൈമാറിയത്. ഭവനനിർമ്മാണ പദ്ധതിക്ക് രൂപം കൊടുക്കുകയും തുടങ്ങിവയ്ക്കുകയും ചെയ്ത സിസ്റ്റർ അനീഷ, ഫൗണ്ടേഷൻ ചീഫ് കോർഡിനേറ്റർ പി.പി.ജോസ്, ടി.എ. ജോർജ്ജ്, അസിസ്റ്റന്റ് പ്രൊവിൻഷ്യൽ സിസ്റ്റർ ലിനറ്റ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അഞ്ചുവീടുകൾക്കുകൂടിയുള്ള സഹായധനം ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.

കാപ്: ഉദയ കോളനിയിലെ ഭവനനിർമ്മാണ സഹായപദ്ധതിയിലേക്ക് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ നൽകുന്ന 20 ലക്ഷം രൂപയുടെ ചെക്ക് എസ്.ഡി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ സൗമിതയ്ക്ക് ടി.ജെ. വിനോദ് എം.എൽ.എ കൈമാറുന്നു