bvnhbjh

റിയാദ്: നുഴഞ്ഞുകയറ്റക്കാർക്ക് അഭയം നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 5 മുതൽ 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കും. കുറ്റവാളികൾക്കു നൽകിയ സഞ്ചാര, താമസ സൗകര്യവും കണ്ടുകെട്ടും.മറ്റൊരാളുടെ പേരിലുള്ള താമസ സ്ഥലമോ വാഹനമോ ആണ് ഇതിനായി ഉപയോഗിച്ചതെങ്കിൽ 10 ലക്ഷം റിയാൽ കൂടി അധിക പിഴ നൽകണം. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന നുഴഞ്ഞുകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.