
ശ്രീനഗർ : ജമ്മുകാശ്മീരിലെ കുൽഗാം ജില്ലയിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഗ്രാമത്തിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ സൈന്യം ഇവിടെ തെരച്ചിൽ നടത്തിവരികയായിരുന്നു.
നിരവധി ഭീകരാക്രമണങ്ങളിൽ പങ്കെടുത്തവരാണ് വധിക്കപ്പെട്ടവരെന്ന് സൈന്യം പറഞ്ഞു. ഭീകര സംഘടനയായ ലഷ്കർ ഇ ത്വയ്ബയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ട ഭീകരർ. അതേ സമയം, തിങ്കളാഴ്ച ഹർവാൻ മേഖലയിലും ഗാസു ഗ്രാമത്തിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി ലഷ്കർ ഇ ത്വയ്ബ ഭീകരൻ സലിം പരായി ഉൾപ്പെടെ രണ്ട് ഭീകരരെ വധിച്ചിരുന്നു.