
ലണ്ടൻ: ബ്രസീലിയൻ ഡിഫൻഡർ തിയാഗോ സിൽവയുമായുള്ള കരാർ ഇംഗ്ളീഷ് ക്ളബ് ചെൽസി ഒരു വർഷത്തേക്ക് നീട്ടി. ചെൽസിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിലും ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്രസീലിന്റെ നായകൻ കൂടിയായ സിൽവയ്ക്ക് സാധിച്ചിരുന്നു.
2020 ൽ പി.എസ്.ജിയിൽ നിന്ന് സിൽവ എത്തിയ ശേഷം ചെൽസി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടിരുന്നു. ചെൽസിയ്ക്ക് വേണ്ടി 40 മത്സരങ്ങൾ കളിച്ച 37 കാരനായ സിൽവ നാല് ഗോളുകൾ നേടി.