
കാഞ്ഞങ്ങാട്: ബൈക്കുകളിൽ കറങ്ങി ആളൊഴിഞ്ഞ സ്ഥലത്ത് വീട്ടമ്മമാരുടെ കഴുത്തിൽ നിന്ന് മാല പിടിച്ചുപറിച്ച് രക്ഷപെടുന്ന സംഘം വീണ്ടും സജീവമായി. കഴിഞ്ഞദിവസങ്ങളിൽ രണ്ടിടത്തായി രണ്ടുവീട്ടമ്മമാരുടെ കഴുത്തിൽ നിന്നും അഞ്ചുപവൻ തൂക്കം വരുന്ന മാല പിടിച്ചുപറിച്ചത്.ഞായറാഴ്ച വൈകിട്ട് അയൽകൂട്ടം മീറ്റിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ചാലിങ്കാലിലെ രാജേന്ദ്രന്റെ ഭാര്യ ഗീതയുടെ കഴുത്തിൽ നിന്നാണ് മാലപൊട്ടിച്ചെടുത്തത്. പിറകിലൂടെ എത്തിയ രണ്ടംഗ സംഘം മാലപിടിച്ചു പറിച്ച് രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് നെല്ലിക്കാട്ട് ദിനേശ് ബീഡി തൊഴിലാളി ബല്ലത്തെ എംശാരദയുടെ കഴുത്തിൽ നിന്നാണ് ജോലി കഴിഞ്ഞുവരുന്ന വഴി മാല പിടിച്ചുപറിച്ചത്. രണ്ടിടത്തും ഹെൽമറ്റ് ധരിച്ചുകൊണ്ടാണ് പിടിച്ചുപറിക്കാർ ബൈക്കുകളിലെത്തിയത്. ഗീതയുടെ മാല പിടിച്ചുപറിച്ചതുമായി ബന്ധപ്പെട്ട് അമ്പലത്തറ പൊലീസ് കേസെടുത്തിട്ടുണ്ട്.