robbery

കാ​ഞ്ഞ​ങ്ങാ​ട്:​ ​ബൈ​ക്കു​ക​ളി​ൽ​ ​ക​റ​ങ്ങി​ ​ആ​ളൊ​ഴി​ഞ്ഞ​ ​സ്ഥ​ല​ത്ത് ​വീ​ട്ട​മ്മ​മാ​രു​ടെ​ ​ക​ഴു​ത്തി​ൽ​ ​നി​ന്ന് ​മാ​ല​ ​പി​ടി​ച്ചു​പ​റി​ച്ച് ​ര​ക്ഷ​പെ​ടു​ന്ന​ ​സം​ഘം​ ​വീ​ണ്ടും​ ​സ​ജീ​വ​മാ​യി.​ ​ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ​ ​ര​ണ്ടി​ട​ത്താ​യി​ ​ര​ണ്ടു​വീ​ട്ട​മ്മ​മാ​രു​ടെ​ ​ക​ഴു​ത്തി​ൽ​ ​നി​ന്നും​ ​അ​ഞ്ചു​പ​വ​ൻ​ ​തൂ​ക്കം​ ​വ​രു​ന്ന​ ​മാ​ല​ ​പി​ടി​ച്ചു​പ​റി​ച്ച​ത്.​ഞാ​യ​റാ​ഴ്ച​ ​വൈ​കി​ട്ട് ​അ​യ​ൽ​കൂ​ട്ടം​ ​മീ​റ്റിം​ഗ് ​ക​ഴി​ഞ്ഞ് ​വീ​ട്ടി​ലേ​ക്ക് ​മ​ട​ങ്ങി​യ​ ​ചാ​ലി​ങ്കാ​ലി​ലെ​ ​രാ​ജേ​ന്ദ്ര​ന്റെ​ ​ഭാ​ര്യ​ ​ഗീ​ത​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​നി​ന്നാ​ണ് ​മാ​ല​പൊ​ട്ടി​ച്ചെ​ടു​ത്ത​ത്.​ ​പി​റ​കി​ലൂ​ടെ​ ​എ​ത്തി​യ​ ​ര​ണ്ടം​ഗ​ ​സം​ഘം​ ​മാ​ല​പി​ടി​ച്ചു​ ​പ​റി​ച്ച് ​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​ശ​നി​യാ​ഴ്ച​ ​വൈ​കി​ട്ട് ​നെ​ല്ലി​ക്കാ​ട്ട് ​ദി​നേ​ശ് ​ബീ​ഡി​ ​തൊ​ഴി​ലാ​ളി​ ​ബ​ല്ല​ത്തെ​ ​എം​ശാ​ര​ദ​യു​ടെ​ ​ക​ഴു​ത്തി​ൽ​ ​നി​ന്നാ​ണ് ​ജോ​ലി​ ​ക​ഴി​ഞ്ഞു​വ​രു​ന്ന​ ​വ​ഴി​ ​മാ​ല​ ​പി​ടി​ച്ചു​പ​റി​ച്ച​ത്.​ ​ര​ണ്ടി​ട​ത്തും​ ​ഹെ​ൽ​മ​റ്റ് ​ധ​രി​ച്ചു​കൊ​ണ്ടാ​ണ് ​പി​ടി​ച്ചു​പ​റി​ക്കാ​ർ​ ​ബൈ​ക്കു​ക​ളി​ലെ​ത്തി​യ​ത്.​ ​ഗീ​ത​യു​ടെ​ ​മാ​ല​ ​പി​ടി​ച്ചു​പ​റി​ച്ച​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​അ​മ്പ​ല​ത്ത​റ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തി​ട്ടു​ണ്ട്.