novak

മെൽബൺ : വാക്സിനേഷൻ നയത്തിൽ ഇളവ് നൽകിയതിനെത്തുടർന്ന് ലോക ഒന്നാം നമ്പർ ടെന്നിസ് താരം നൊവാക്ക് ജോക്കോവിച്ച് ആസ്ട്രേലിയൻ ഓപ്പണിൽ കളിക്കും. നിലവിലെ പുരുഷ സിംഗിൾസ് ചാമ്പ്യനായ നാെവാക്കിന് ആരോഗ്യപരമായ കാരണങ്ങളാലാണ് വാക്സിനേഷനിൽ ഇളവ് അനുവദിച്ചത്. ഈ മാസം 17നാണ് മെൽബണിൽ ആസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്.