
ചെന്നൈ : കരിമ്പൂച്ചകളുടെ അകമ്പടിയോടെ കനത്ത സുരക്ഷയിൽ സഞ്ചരിക്കുന്ന വി ഐ പികളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി ഒരു സ്റ്റൈൽ സ്വന്തമാക്കിയ നേതാവാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. കൊവിഡ് മൂന്നാം വ്യാപനം ഉടനുണ്ടാവുമെന്ന മുന്നറിയിപ്പ് നിലനിൽക്കവേ ചെന്നൈയിൽ കാർ നിർത്തി ആളുകൾക്ക് മാസ്‌ക് വിതരണം ചെയ്യുന്ന സ്റ്റാലിന്റെ വീഡിയോ വൈറലാവുകയാണ്. അടുത്തിടെയായി തമിഴ്നാട്ടിൽ കൊവിഡ് കേസുകളിൽ വർദ്ധനവുണ്ടായതോടെ മാസ്‌ക് ധരിക്കുന്നതുൾപ്പടെയുള്ള മുൻകരുതൽ ശക്തമാക്കുവാനാണ് സർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്.
ക്യാമ്പ് ഓഫീസിലേക്ക് ഔദ്യോഗിക വാഹനത്തിൽ മടങ്ങുമ്പോൾ റോഡിൽ ആൾക്കൂട്ടത്തിനിടയിൽ മാസ്‌ക് ധരിക്കാത്തവരെ കണ്ടതോടെയാണ് സ്റ്റാലിൻ വാഹനം നിർത്തി ഇറങ്ങിയത്. തുടർന്ന് ആളുകൾക്കിടയിൽ നിന്ന് മാസ്‌ക് വിതരണം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 'ആസ്ഥാനത്ത് നിന്ന് ക്യാമ്പ് ഓഫീസിലേക്ക് മടങ്ങുമ്പോൾ, ചിലർ പരസ്യമായി മാസ്‌ക് ധരിക്കാത്തത് ഞാൻ ശ്രദ്ധിച്ചു.' എന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അദ്ദേഹം കുറിച്ചു.
தலைமைச் செயலகத்திலிருந்து முகாம் அலுவலகம் திரும்புகையில், சிலர் பொது இடங்களில் முகக்கவசம் அணியாமல் இருப்பதை கவனித்தேன். அவர்களுக்கு முகக்கவசம் வழங்கினேன்.
— M.K.Stalin (@mkstalin) January 4, 2022
அனைவரும் தயவுசெய்து முகக்கவசம் அணியுங்கள்!
தடுப்பூசி- முகக்கவசம்- கிருமிநாசினி- தனிமனித இடைவெளி ஆகியவற்றை கடைப்பிடிப்பீர்! pic.twitter.com/Xex4Nk9jh5
ഇതിന് മുൻപും സാധാരണക്കാരുമായി അടുത്ത് ഇടപഴകുന്ന സ്റ്റാലിന്റെ വീഡിയോ വൈറലായിട്ടുണ്ട്. തന്റെ വാഹന വ്യൂഹത്തിലെ അകമ്പടി കാറുകളുടെ എണ്ണം കുറച്ചും, ജനകീയ തീരുമാനങ്ങളെടുത്തുമെല്ലാം അദ്ദേഹം കൈയടിവാങ്ങുകയാണ്.