
ഇന്ത്യക്കാരിയായ ആശയുടെ മുടിയുടെ കരുത്തിൽ ഞെട്ടിയിരിക്കുകയാണ് ലോകം. 12,000 കിലോഗ്രാം ഭാരമുള്ള ഡബിൾ ഡക്കർ ബസിനെ പുഷ്പം പോലെ മുടിയിൽ കെട്ടി വലിച്ചാണ് ആശ ലോക റെക്കോഡ് സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നത്. ഏറ്റവും ഭാരമേറിയ വാഹനം മുടിയിൽ വലിച്ച് ചലിപ്പിച്ച സ്ത്രീയായിട്ടാണ് ഇനി ആശ റാണി അറിയപ്പെടുക. ആശയുടെ പ്രകടനം അടങ്ങിയ വീഡിയോയും വൈറലായിട്ടുണ്ട്. 41,000ത്തിലധികം ലൈക്കുകൾ നേടിയ വീഡിയോയ്ക്ക് താഴെ ആശയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്ന തിരക്കിലാണ് ആരാധകർ. ഇറ്റലിയിലെ മിലാനിൽ വച്ച് ഡബിൾ ഡെക്കർ ബസ് വലിച്ചിഴച്ചതിന് ആശ 'ഉരുക്ക് രാജ്ഞി' എന്ന് വിളിപ്പേര് സ്വന്തമാക്കി.