
മൂഡബിദ്രി : 81-ാമത് ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് മംഗളുരു മൂഡബിദ്രി സ്വരാജ് മൈതാനിൽ തുടക്കമായി. ഇന്നലെ നടന്ന പുരുഷ വിഭാഗം 10000 മീറ്ററിൽ മംഗളുരു യൂണിവേഴ്സിറ്റിയുടെ ആദേഷ് മീറ്റ് റെക്കാഡോടെ സ്വർണം നേടി. 29 മിനിട്ട് 15.26 സെക്കൻഡിലാണ് ആദേഷ് ഫിനിഷ് ചെയ്തത്. ജനനായക് യൂണിവേഴ്സിറ്റിയുടെ ആരിഫ് അലി 29 മിനിട്ട് 18 സെക്കൻഡിൽ ഫിനിഷ് ചെയ്ത് നിലവിലുണ്ടായിരുന്ന റെക്കാഡ് മെച്ചപ്പെടുത്തി രണ്ടാം സ്ഥാനത്തെത്തി.