video

ന്യൂഡൽഹി: ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ന്യൂയോ‌ർക്ക് എയർപോർട്ടിൽ പരസ്യമായി മൂത്രമൊഴിക്കുന്നെന്ന തരത്തിൽ ഒരു വീഡ‌ിയോ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. സമീപകാലത്ത് ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസുകളുടെ വാർത്തകൾ ഈ വീഡിയോയ്ക്ക് ശക്തി പകരുന്നവയായിരുന്നു.

എന്നാൽ വീഡിയോയിൽ കാണുന്ന വ്യക്തി ആര്യൻ ഖാൻ അല്ലെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ഹോളിവുഡ് നടനും ട്വൈലൈറ്റ് സിനിമാ പരമ്പരയിലൂടെ പ്രശസ്തനായ ബ്രോൺസൺ പെലെറ്റിയർ എന്ന അഭിനേതാവാണ് വീഡിയോയിലുള്ളത്. 2012 ഡിസംബറിൽ നടന്ന സംഭവമാണ് ആര്യൻ ഖാന്റേതെന്ന രീതിയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

2012ൽ തന്റെ ആരാധകൻ എന്ന് അവകാശപ്പെട്ട് പരിചയത്തിലായ യാത്രക്കാരൻ തന്ന പാനീയം കുടിച്ച് സ്ഥലകാല ബോധം നഷ്ടപ്പെടുകയായിരുന്നെന്ന് ബ്രോൺസൺ അന്ന് വിശദീകരണം നൽകിയിരുന്നു. എന്നാൽ താരത്തിന്റെ വിശദീകരണത്തിൽ തൃപ്തിപ്പെടാത്ത കോടതി, ബ്രോൺസൺ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും രണ്ട് വർഷത്തെ നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.

Shah ruk khan son Aryan khan at the Airport.👇
Drugs pic.twitter.com/FtSti0whCR

— U G R 🚩🚩 (@Namashivaya_) January 4, 2022