
ന്യൂഡൽഹി : കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുഖ്യ വക്താവുമായ രൺദീപ് സിംഗ് സുർജേവാലയ്ക്ക് കൊവിഡ്. നേരിയ ലക്ഷണങ്ങളുള്ള അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിലാണ്. കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞ വർഷവും സുർജേവാലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.