kodiyeri

ഇടുക്കി: സംസ്ഥാനത്തെ പൊലിസിന് വീഴ്ചകൾ പറ്റിയിട്ടുണ്ടെന്ന് തുറന്ന് സമ്മതിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിയുടെ ഇടുക്കി ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി. പ്രശ്നത്തിൽ പാ‌ർട്ടി ഇടപെടുമെന്ന് സമ്മേളന പ്രതിനിധികൾക്ക് ഉറപ്പ് നൽകിയ കോടിയേരി മുഖ്യമന്ത്രിയുമായി സംസാരിച്ച് ഉടനടി പരിഹാരം കണ്ടെത്തുമെന്ന് അറിയിച്ചു. പൊലീസിന്റെ നില വിട്ട പെരുമാറ്റം പാർട്ടിക്കും സർക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് സമ്മേളനത്തിൽ വിമർശനം ഉയർന്നിരുന്നു.