sreejesh

ന്യൂഡൽഹി​ : ടോക്യോ ഒളി​മ്പി​ക്സി​ലെ ഇന്ത്യൻ ഹോക്കി​ ടീമി​ന്റെ വെങ്കലമെഡൽ പ്രകടനത്തി​ൽ പ്രധാന പങ്കുവഹി​​ച്ച മലയാളി​ ഗോൾകീപ്പർ പി​.ആർ ശ്രീജേഷി​ന് വേൾഡ് ഗെയിംസ് അത്‌ലറ്റ് ഒഫ് ദ ഇയർ പുരസ്കാരത്തി​നുള്ള നോമി​നേഷൻ. ഈ മാസം പത്തി​ന് തുടങ്ങുന്ന ഓൺ​ലൈൻ വോട്ടിംഗി​ലൂടെയാണ് വി​ജയി​യെ തി​രഞ്ഞെടുക്കുന്നത്.ഇന്റർ നാഷണൽ ഹോക്കി​ ഫെഡറേഷന്റെ2021ലെ ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം നേടിയത് ശ്രീജേഷാണ്. 2020ലെ വേൾഡ് ഗെയിംസ് അത്‌ലറ്റ് ഒഫ് ദ ഇയർ പുരസ്കാരം സ്വന്തമാക്കിയിരുന്നത് ഇന്ത്യൻ വനിതാ ഹോക്കി താരം റാണി രാംപാലായിരുന്നു.