kutty

കണ്ണൂർ: മാടായിപ്പാറ പാറക്കുളത്തിനടുത്ത് സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച കെ റെയിലിന്റെ കുറ്റി പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തി. ഇന്നലെ സന്ധ്യയോടെയായിരുന്നു ഇത് കണ്ടത്. പഴയങ്ങാടി പൊലീസ് അന്വേഷണമാരംഭിച്ചു. സിൽവർലൈൻ പദ്ധതി ഒരു കാരണവശാലും അനുവദിക്കില്ലെന്നും തുടക്കം മുതൽ ഒടുക്കം വരെ സ്ഥാപിച്ച കെ റെയിൽ കുറ്റികൾ പിഴുതെറിയുമെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരൻ ഇന്നലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുറ്റികൾ പിഴുതു മാറ്റിയ നിലയിൽ കണ്ടെത്തിയത്. പദ്ധതിക്കുവേണ്ടി മാടായിപ്പാറയിലെ ജൈവവൈവിദ്ധ്യങ്ങൾ നശിപ്പിക്കുന്നതിനെതിരെ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്നലെ പ്രതിഷേധ സംഗമം നടത്തിയിരുന്നു.