
മറ്റൊരു അടിപൊളി ടൂർ പാക്കേജ് ഇന്ന് പുറത്തിറക്കിയിരിക്കുകയാണ് കെ എസ് ആർ ടി സി. കൊല്ലം ജില്ലയിലെ അതിമനോഹരമായ ടൂർ ഡെസ്റ്റിനേഷനുകളിലേക്കാണ് യാത്ര. തെൻമല, റോസ്മല പിന്നെ നമ്മുടെ സ്വന്തം പാലരുവിയിലേക്കുമാണ് യാത്ര. വെറും 750 രൂപ മാത്രം ഈടാക്കിയാണ് ഈ മനോഹര കാഴ്ചകളിലേക്ക് കെ എസ് ആർ ടി സി നമ്മെ കൊണ്ട് പോകുന്നത്. അപ്പോൾ റെഡിയല്ലേ. കൂടുതൽ വിവരങ്ങൾ ഇതാ
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കൊല്ലം കെ എസ്സ് ആർ ടി സി നിങ്ങൾക്കായി വീണ്ടും ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു.
ജനുവരി 8 മുതൽ തെന്മല -റോസ്മല -പാലരുവി അതും കുറഞ്ഞ ചിലവിൽ നിങ്ങളുടെ സ്വന്തം ആനവണ്ടിയിലൂടെ .....!
തെന്മല
കേരളത്തിലെ കൊല്ലം ജില്ലയിലെ പുനലൂർ -ചെങ്കോട്ട ( തമിഴ്നാട് ) റൂട്ടിൽ തെന്മല ഗ്രാമപഞ്ചായത്തിലെ തെന്മലയിലാണ് തെന്മല അണക്കെട്ട് അഥവാ കല്ലട-പരപ്പാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ ഇക്കോ ടൂറിസം കേന്ദ്രമാണ് തെന്മലയിലുള്ളത്. കല്ലടയാറിലാണ് കല്ലട ജലസേചനപദ്ധതി യുടെഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.
റോസ്മല
പച്ചപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി സഞ്ചാരികളെ വരവേറ്റിരുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ആര്യങ്കാവ് റോസ്മല. കൊല്ലം ജില്ലയിലെ പത്തനാപുരം താലൂക്കിൽപ്പെട്ട കുളത്തൂപ്പുഴ പഞ്ചായത്തില്‍, ആര്യങ്കാവ് വനം റേഞ്ചിനും തെന്മല വന്യജീവിസങ്കേതത്തിനും ഇടയിലായി സ്ഥിതി ചെയ്യുന്ന അതിമനോഹരമായ പ്രദേശമാണിത്.
പാലരുവി
കൊല്ലം ജില്ലയുടെ കിഴക്കു ഭാഗത്ത് ഇടനാടന്‍ കുന്നുകളിലെ ഒരു വെള്ളച്ചാട്ടമാണ് പാലരുവി വെള്ളച്ചാട്ടം. പാറകള്‍ക്കിടയിലൂടെ 300 അടിയോളം ഉയരത്തില്‍ നിന്നാണ് പുഴ താഴേക്കു വരുന്നത്. വെള്ളച്ചാട്ടത്തിന്റെ ചുവട്ടിലേക്കു പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെയുള്ള യാത്ര ക്ലേശകരമാണ്. പക്ഷെ എല്ലാ ക്ഷീണവും അകറ്റും ഈ വെള്ളച്ചാട്ടത്തിന്റെ ദൃശ്യം. ഏറെ ആളുകളെ ആകര്‍ഷിക്കുന്ന ഈ അരുവിയുടെ തണുപ്പില്‍ ഒരു മുങ്ങിക്കുളിയും മറക്കാനാകാത്തതാകും. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വര്‍ദ്ധിപ്പിക്കുന്ന സ്ഥലമാണ്.
ഇവയെല്ലാം വെറും 750 രൂപക്ക് ( പ്രവേശന ഫീസ് ഉൾപ്പെടെ)
അപ്പോ പോയാലോ!
കൂടുതൽ വിവരങ്ങൾക്കും, ടിക്കറ്റ്
മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനും
കെ.എസ്.ആർ.ടി.സി കൊല്ലം
ഫോൺ:0474-2752008
ഈ മെയിൽ- klm@kerala.gov.in
മൊബൈൽ -7907273399
9074780146
18005994011
എന്ന ടോൾ ഫ്രീ നമ്പരിലേയ്ക്കും
ബന്ധപ്പെടാവുന്നതാണ്.
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - 8129562972
ബഡ്ജ്ജറ്റ് ടൂറിസം സെൽ
ഇമെയിൽ-btc.ksrtc@kerala.gov.in
Connect us on
Website: www.keralartc.com
YouTube -
https://youtube.com/channel/UCQO70_lRhoPu__PMrnroIHg
faccebook - https://www.facebook.com/KeralaStateRoadTransportCorporation/
Instagram - https://instagram.com/ksrtcofficial?utm_medium=copy_link
Dailyhunt - https://profile.dailyhunt.in/keralartc
Twitter -
https://twitter.com/transport_state?s=08
#ksrtc#btc#cmd#Tmala#rmala