bjp-

കഴക്കൂട്ടം : അന്താരാഷ്ട്ര തലത്തിൽ നരേന്ദ്ര മോദി സ്വീകരിച്ച നയം ശരിയാണെന്ന് ഇന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. എന്നാൽ നരേന്ദ്ര മോദിയെ അംഗീകരിക്കില്ലെന്ന പിടിവാശിയാണ് ഇവിടെ പലർക്കും ഇപ്പോഴുമുള്ളത്. ഇതിന്റെ തുടർച്ചയാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തുന്ന കാര്യത്തിലും എതിർപ്പുകൾ ഉയരുന്നതിന് പിന്നിൽ.

അധാറിനെ വോട്ടർ പട്ടികയുമായി ചേർക്കുന്ന വിഷയത്തിൽ ഇടത് പക്ഷം എതിർക്കുന്നത് അവർക്ക് കിട്ടുന്ന വോട്ടുകളിൽ കള്ളവോട്ട് ഉള്ളത് കൊണ്ടാണ്. കേരളത്തിലെ റോഡ് നന്നാക്കാൻ കഴിയാത്തവരാണ് കെ റെയിൽ പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം സംസ്ഥാന സർക്കാരിനെ പരിഹസിച്ചു. കഴക്കൂട്ടത്ത് ഈശ്രം പദ്ധതിയുടെ ഭാഗമായി നടന്ന കാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ബി ജി വിഷ്ണു, മേഖല ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ജില്ല ഉപാദ്ധ്യക്ഷൻ ആർ എസ് രാജീവ് കൗൺസിലർമാരായ അർച്ചന മണികണ്ഠൻ, ഗായത്രി ദേവി എന്നിവർ പങ്കെടുത്തു