covid

ബംഗളൂരു: ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളുമായി കർണാടക. അടുത്ത രണ്ട് ആഴ്ചത്തേക്ക് കർണാടകയിൽ വാരാന്ത്യ കർഫ്യു ഏർപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 10 മണി മുതൽ തിങ്കളാഴ്ച രാവിലെ 5 മണിവരെയാണ് വാരാന്ത്യ കർഫ്യു. അതേ സമയം, രാത്രി കർഫ്യു തുടരും. സർക്കാർ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനം ആക്കി ചുരുക്കി. ബംഗളൂരുവിൽ സ്കൂളുകൾക്കും കോളേജുകൾക്കും വ്യാഴാഴ്ച മുതൽ രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ചു. 10,11, 12 ക്ലാസുകൾക്ക് ഒഴികെയാണ് അവധി. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് അതിർത്തിയിൽ കർശന പരിശോധന നടത്തും. കേരള അതിർത്തികളിൽ പരിശോധന വർദ്ധിപ്പിക്കും. തിയേറ്ററുകൾ, മാളുകൾ, പബുകൾ എന്നിവിടങ്ങളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണം 50 ശതമാനമാക്കി. പൊതുഇടങ്ങളിൽ ഒത്തുചേരുന്നത് നിരോധിച്ചു.