sreelekshmi

മുംബയ് : പ്രശസ്ത സാമൂഹ്യ പ്രവർത്തക സിന്ധുതായി സപ്കൽ ( 76 ) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അനാഥക്കുട്ടികളുടെ അമ്മ എന്നറിയപ്പെട്ടിരുന്ന സിന്ധുതായിക്ക് കഴിഞ്ഞ വർഷം പത്മശ്രീ പുരസ്കാരം നൽകി രാജ്യം ആദരിച്ചിരുന്നു. സിന്ധുതായിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 1,500 ലധികം അനാഥക്കുട്ടികളെ വളർത്തിയ സിന്ധുതായിക്ക് 270 ഓളം ദേശീയ, അന്താരാഷ്ട്ര ബഹുമതികൾ ലഭിച്ചിട്ടുണ്ട്.