
പാറശാല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോയി കൂടെ താമസിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പാറശാല കോട്ടവിള മച്ചിങ്ങ വിളാകം വീട്ടിൽ സുമൻജിത്തിനെയാണ് (26) പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. തിരികെ വീട്ടിൽ എത്തിയ പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.