pulvama-encounter

ന്യൂഡൽഹി: ജമ്മുകാശ്മീരിലെ പുൽവാമ മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു. പുൽവാമ ജില്ലയിൽ ഉൾപ്പെടുന്ന ചന്ദ്ഗാം മേഖലയിൽ ഇന്ന് പുലർച്ചയോടെയാണ് ഏറ്റുമുട്ടൽ നടന്നത്.

പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് സുരക്ഷാ സേന പരിശോധന നടത്തുന്നതിനിടയിലാണ് വെടിവയ്പ്പ് ഉണ്ടായത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരാൾ പാകിസ്ഥാൻ പൗരനാണ്. കൊല്ലപ്പെട്ട എല്ലാവരും ജെയ്‌ഷെ മുഹമ്മദ് ഭീകരരാണെന്നും പൊലീസ് അറിയിച്ചു. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. കഴിഞ്ഞ ദിവസവും പാകിസ്ഥാൻ സ്വദേശിയായ ഭീകരനെ സുരക്ഷാസേന വധിച്ചിരുന്നു.