fire-crackerfactory-blast

ചെന്നൈ: ചെന്നൈ വിരുദനഗർ ഓടിപ്പട്ടിയിൽ പടക്കശാലയിൽ പൊട്ടിത്തെറി. ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നു പേർ മരിച്ചു. പടക്ക നിർമാണശാലയുടെ ഉടമ കറുപ്പു സാമി, ജീവനക്കാരായ സെന്തിൽ കുമാർ,കാശി എന്നിവരാണ് മരിച്ചത്. ഏഴുപേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ഇവരെ ഓടിപ്പട്ടി സർക്കാർ ആശുപത്രിയിലേയ്ക്ക് മാറ്റി.

രാസവസ്തുക്കൾ കലർത്തുന്ന മുറിയിലാണ് സ്ഫോടനമുണ്ടായത്. അപകടത്തിൽ പടക്കശാലയുടെ കെട്ടിടം പൂർണമായും തകർന്നു. പൊലീസെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ രണ്ടാം തവണയാണ് വിരുദനഗറിൽ സ്ഫോടനം ഉണ്ടാവുന്നത്. പുതുവർഷ ദിനത്തിൽ നടന്ന അപകടത്തിൽ അഞ്ചുപേർ മരിച്ചിരുന്നു.