remove-negative-energy-

ലോകത്ത് എത്രത്തോളം പോസിറ്റീവ് എനർജി ഉണ്ടോ അത്രയും തന്നെ നെഗറ്റീവ് എനർജിയുമുണ്ട്. പലപ്പോഴും ഒരാളുടെ മനസിൽ ഉണ്ടാകുന്ന തെറ്റായ ചിന്തകൾ നെഗറ്റീവ് എനർജിയായി രൂപാന്തരപ്പെടും. ഈ എനർജി ആ വ്യക്തിയിലെന്ന പോലെ അയാൾക്ക് ചുറ്റുമുള്ള മനുഷ്യരിലേക്ക് വ്യാപിക്കാനും ഇടയാക്കും. പിന്നീട് നമ്മുടെ ആഗ്രഹങ്ങൾ നടക്കാതെ വരികയും, ചെയ്യുന്നതൊക്കെ വലിയ തെറ്റുകളിലേക്ക് വഴി തിരിഞ്ഞ് പോകുകയും ചെയ്യും. ഇതിൽ നിന്ന് മോചനം നേടണമെങ്കിൽ ഈ നെഗറ്റീവ് എനർജി കണ്ടെത്തുകയും അത് വീടുകളിൽ നിന്ന് മാറ്റാനുള്ള വഴികൾ തേടുകയും വേണം. നെഗറ്റീവ് എനർജികൾ ചുറ്റിക്കറങ്ങുന്നുവെന്ന് മനസിലാക്കുന്നതിനുള്ള ചില സൂചനകൾ ഇതാ.

1. ചികിത്സയോട് പ്രതികരിക്കാതെ ദീർഘകാലമായി ആരോഗ്യപ്രശ്നം നേരിടുന്ന കുടുംബാംഗങ്ങൾ വീട്ടിലുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

2. ഏറ്റവും നല്ല അവസരങ്ങൾ പോലും അവസാന നിമിഷം നഷ്ടപ്പെട്ട് പോകുന്നത് നിങ്ങൾക്ക് ചുറ്റുമുള്ള നെഗറ്റീവ് എനർജിയുടെ സ്വാധീനം കൊണ്ടാവാം.

3. ആവർത്തിച്ചുള്ള നെഗറ്റീവ് ചിന്തകൾ അല്ലെങ്കിൽ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തയും നിങ്ങളിൽ നിറഞ്ഞിരിക്കുന്ന നെഗറ്റീവ് എനർജിയുടെ ഏറ്റവും പ്രധാന സൂചകമാണ്.

4. ജോലിസ്ഥലത്തോ വീടുകളിലോ അനാവശ്യമായി ഉണ്ടാകുന്ന വഴക്കുകൾ നിങ്ങളുടെ ചുറ്റിലും നെഗറ്റീവ് ഊർജം ശക്തി പ്രാപിക്കുന്നുവെന്ന് മനസിലാക്കാം.

5. വീട്ടിൽ യുക്തിസഹമല്ലാത്ത സംഭവങ്ങൾ നടക്കുന്നുവെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.

നെഗറ്റീവ് എനർജിയുടെ സ്വാധീനം കുറയ്ക്കാനുള്ള പ്രതിവിധികൾ

1. ഏറ്റവും പ്രധാനപ്പെട്ട കാര്യം വീട് വൃത്തിയായി സൂക്ഷിക്കുക എന്നതാണ്. ചെടികൾ ഉൾപ്പെടെ വീടിന്റെ മുന്നിൽ ഘടിപ്പിച്ച് അലങ്കരിക്കുന്നത് പോസിറ്റീവ് എനർജിയുടെ സ്വാധീനം വർദ്ധിപ്പിക്കും.

2. ദിവസവും വീട്ടിനുള്ളിൽ ചന്ദന തിരി കത്തിക്കുന്നത് നല്ലതാണ് .

3. മതപരമായ ചിന്തകൾ കൊണ്ടുവരുന്ന ചിത്രങ്ങളോ, പ്രതിമകളോ വീടുകളിൽ സ്ഥാപിക്കുക.

4. വീടിനുള്ളിൽ പൂജമുറി സ്ഥാപിക്കുക. വടക്ക് കിഴക്ക് ദിശയാണ് പൂജ മുറിക്ക് ഏറ്റവും ഉത്തമം.

5. വീടിന്റെ പെയിന്റിങ്ങിനായി ഉപയോഗിക്കുന്ന നിറങ്ങളിലും പ്രത്യേക ശ്രദ്ധ കൊടുക്കണം. വടക്ക് കിഴക്ക്, വടക്ക്, വടക്ക് പടിഞ്ഞാറ് എന്നീ ദിശകളിൽ നീല നിറമാണ് ഉത്തമം. കിഴക്ക് പച്ചയും, തെക്ക് ചുവപ്പും തെക്ക് പടിഞ്ഞാറ് ചുവപ്പും മഞ്ഞയും ഉപയോഗിക്കാം.